ഗവര്‍ണര്‍ ഭരിക്കാനിറങ്ങിയോ? സര്‍ക്കാരിനെ മറികടക്കുന്നത് ശരിയോ?

ഗവര്‍ണര്‍ പിന്നോട്ടില്ല, സര്‍ക്കാരും. കയ്യിലുള്ള അധികാരമുപയോഗിച്ച് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താനുള്ള ശ്രമം ഗവര്‍ണര്‍  തുടങ്ങിക്കഴിഞ്ഞു. ലോകായുക്ത സർവകലാശാല ഭേദഗതികൾ ഒഴികെയുള്ള ഒൻപത് ബില്ലുകൾക്ക് അനുമതി നൽകുന്നത് പരിഗണിക്കണമെങ്കിൽ വകുപ്പ് മന്ത്രിയോ സെക്രട്ടറിയോ നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിക്കണം എന്ന് ഗവർണർ ആവശ്യപ്പെട്ടു. ഇക്കാര്യം ഗവർണർ ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഇതിനിടയിലും കേരള വി.സി.നിയമനത്തില്‍ സെര്‍ച് കമ്മിറ്റി അംഗത്തെ പെട്ടെന്നു നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ സര്‍വകലാശാലയോട് ആവശ്യപ്പെട്ടു. സര്‍വകലാശാല ഭേദഗതി ബില്‍ തന്റെ മുന്നിലിരിക്കേയാണ് ഗവര്‍ണറുടെ പുതിയ നീക്കം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഭരിക്കേണ്ടത് സര്‍ക്കാരോ ഗവര്‍ണറോ?