തലസ്ഥാനത്തെ കുലുക്കി തീരരോഷം; സര്‍ക്കാര്‍ കണ്ണുതുറക്കുമോ?

ഇന്ന് തലസ്ഥാനനഗരം അതിതീവ്രമായൊരു ജീവിതസമരത്തിന് സാക്ഷ്യം വഹിച്ചു. നാലരവര്‍ഷമായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ മല്‍സ്യത്തൊഴിലാളികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ബോട്ടിറക്കി. പ്രളയകാലത്ത് മല്‍സ്യത്തൊഴിലാളികള്‍ക്കായി ഉയര്‍ത്തിയ വാഴ്ത്തുപാട്ടുകള്‍ ആരും മറന്നിട്ടുണ്ടാകില്ല. പക്ഷേ അന്ന് വാഴ്ത്തിയവര്‍ക്കു മുന്നില്‍ നീതിക്കു വേണ്ടി രോഷം പ്രകടിപ്പിക്കേണ്ടി വന്നിരിക്കുന്നു അതേ മല്‍സ്യത്തൊഴിലാളികള്‍ക്ക്. സമരത്തിന് ഏകോപനം നല്‍കിയ ലത്തീന്‍ സഭാ നേതൃത്വം സര്‍ക്കാരിന്റെ നിസംഗതയ്ക്കെതിരെ ആഞ്ഞടിച്ചു. കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസം ഉറപ്പാക്കുക, വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ച് തീരശോഷണത്തെക്കുറിച്ച് പഠിക്കുക,തുടങ്ങിയ ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധപ്രകടനം. ഇതില്‍ ഏതെങ്കിലുമൊരാവശ്യം തള്ളിക്കളയാന്‍ ഒരു ഭരണകൂടത്തിന് കഴിയുമോ? കൗണ്ടര്‍പോയന്റ് പരിശോധിക്കുന്നു. തീരത്തിന്റെ അതിജീവന ആവശ്യങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നതെന്തുകൊണ്ട്?