പ്രചണ്ഡ പ്രചാരണമോ സിപിഎം തോൽവിക്ക് കാരണം? അമിതാവേശം വിനയായോ?

എന്തുകൊണ്ടാണ് 'വികസനവാദികള്‍' എന്ന മുദ്രാവാക്യവുമായി എത്തിയ എല്‍ഡിഎഫ് തൃക്കാക്കരയില്‍ വലിയ മാര്‍ജിനില്‍ തോറ്റത്? യുഡിഎഫ് കോട്ടയെന്ന സ്വഭാവം തൃക്കാക്കര വീണ്ടും ഊട്ടിയുറപ്പിച്ചു. മരിച്ച വ്യക്തിയുടെ ബന്ധു മല്‍സരിച്ചാല്‍ തോറ്റ ചരിത്രമില്ല കേരളത്തില്‍, മല്‍സരിക്കാതെ മാറിനിന്ന ട്വന്റി ട്വന്റിയുടെ വോട്ട്, ബിജെപിക്ക് കുറ​ഞ്ഞ വോട്ട് തുടങ്ങിയ പല പല കാരണങ്ങള്‍ സിപിഎം പറയുന്നത് ഇന്നലെ ഉച്ചതൊട്ട് കേൾക്കുകയാണ്.

യുഡിഎഫ് മണ്ഡലമെന്ന ചരിത്രം തൃക്കാക്കര ആവര്‍ത്തിച്ചു എന്നത് സത്യമാണ്. എന്നാല്‍ അങ്ങനെയൊരു കോട്ടയില്ല എന്ന് അവകാശപ്പെട്ട് സര്‍വസന്നാഹങ്ങളുമായി എത്തിയ സിപിഎമ്മിന് തൃക്കാക്കരയില്‍ സംഭവിച്ചതെന്ത്? എൽഡിഫ് പ്രചാരണം കൂടിപ്പോയോ? ഇടത്പക്ഷത്തിന്റെ പ്രചാരണപ്രവര്‍ത്തനം ഈ വലിയ തോല്‍വിയില്‍ ഒരു ഘടകമാണോ? കൗണ്ടര്‍പോയന്റ് ചർച്ച ചെയ്യുന്നു.