തൃക്കാക്കരക്കാര്‍ വിധി തീരുമാനിച്ചോ?; ജനതയുടെ ഒന്നാം നമ്പര്‍ പ്രശ്നമേത്?

അങ്ങനെ എല്ലാം കേട്ടുകഴിഞ്ഞു തൃക്കാക്കര. മൂന്ന് മുന്നണികളുടെയും ശക്തിപ്രകടനത്തോടെ പരസ്യപ്രചാരണം പാലാരിവട്ടത്ത് കലാശിച്ചു. ഇനി നാളെയൊരു ദിവസം നിശബ്ദപ്രചാരണത്തിന്. മറ്റന്നാള്‍ രാവിലെ തൃക്കാക്കരയിലെ വോട്ടര്‍മാര്‍ മനസ് തുറക്കും. ആ തീരുമാനം എടുത്തുകഴിഞ്ഞോ തൃക്കാക്കര?

വികസനവും വിവാദങ്ങളുമെല്ലാം കണ്ട മൂന്നാഴ്ചക്കാലത്തിനൊടുവില്‍ ബൂത്തിലെത്തുമ്പോള്‍ അവരെ സ്വാധീനിക്കും എന്ന് കരുതുന്ന പ്രധാന വിഷയം അല്ലെങ്കില്‍ പ്രശ്നമേതാണ്? എങ്ങനെയാണ് തൃക്കാക്കരക്കാര്‍ എഴുതാന്‍പോകുന്ന വിധിവാചകം കേരള രാഷ്ട്രീയത്തെ സ്വാധീനിക്കുക? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്.