ജോര്‍ജിനെ പിന്തുണയ്ക്കുന്നത് എന്തിന്? മുദ്രാവാക്യം വിളിപ്പിച്ചവരെയെല്ലാം പിടിച്ചോ?

പൂജപ്പുര ജയിലിലെ ഒരുനാള്‍ വാസത്തനൊടുവില്‍ വിദ്വേഷപ്രസംഗക്കേസ് പ്രതി പി.സി.ജോര്‍ജ് പുറത്തേക്ക്. വിദ്വേഷം ആവര്‍ത്തിക്കരുതെന്ന കര്‍ശന ഉപാധികളോടെയാണ് ജാമ്യം. ലംഘിച്ചാല്‍ പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിക്കാം. ആലപ്പുഴയിലെ വിദ്വേഷമുദ്രാവാക്യത്തില്‍ കൂടുതല്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കസ്റ്റഡിയിലായി. മാര്‍ച്ചുകളില്‍ എന്തും വിളിച്ചുപറയാവുന്ന നിലയുണ്ടാകരുത്, സംഘാടകര്‍ക്കെതിരെ അടക്കം ഉചിത നടപടി വേണമെന്ന് ഓര്‍മിപ്പിച്ചു കോടതി. സമീപ കാലത്ത് മതേതര കേരളത്തില്‍ വിദ്വേഷ വിത്ത് പാകിയ രണ്ട് സംഭവങ്ങളുടെ ഇതുവരെയുള്ള പരിണിതിയാണിത്. പുറത്തിറങ്ങുന്ന ജോര്‍ജ് ഇനിയും വിദ്വേഷം വിളിച്ചു പറഞ്ഞേക്കാം, പറയാതിരിക്കാം.  PFI യുടേതടക്കം റാലികളില്‍ ഇനിയും കേട്ടേക്കാം കൊലവിളികള്‍. കാരണം.. നാടിന്‍റെ ഐക്യത്തിന്‍റെ ഇടനെഞ്ചില്‍ തീകോരിയിടുന്ന ഇത്തരം വിദ്വേഷ വാഹകര്‍ക്കെല്ലാം പിന്നില്‍ കൃത്യം കൈകളുണ്ട്, സംഘാടകരുണ്ട്, ശക്തികളുണ്ട്, ചിന്താധാരകളുണ്ട്. എല്ലായ്പ്പോഴും നിയമ നടപടികളുടെ പരിധിയില്‍ വരാത്തവയാണവ. ആ ബോധ്യത്തില്‍ നിന്നാണ്  ചോദ്യം. വിദ്വേഷത്തില്‍ ഉത്തരവാദിത്തം ആര്‍ക്കെല്ലാം.?