രണ്ടാം പിണറായി സര്‍ക്കാരിന് എത്ര മാര്‍ക്ക്? തൃക്കാക്കര എങ്ങനെ വിലയിരുത്തും..?

ഭരണത്തുടര്‍ച്ചയുടെ തിളക്കത്തോടെ അധികാരമേറ്റ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന് ഇന്ന് ഒരു വയസ്. ആഘോഷങ്ങള്‍ ഇന്നില്ല. അടുത്തമാസം രണ്ടിനാണ്. പിറ്റേന്ന്, അതായത് മൂന്നിന് തൃക്കാക്കര വോട്ടെണ്ണല്‍. തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ നേട്ടം തൃക്കാക്കരയിലും വരുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ ഭരണപക്ഷ എംഎല്‍എമാര്‍ നൂറുതൊടും. അന്‍പത് ഇനങ്ങളിലായുള്ള 900 വാഗ്ദാനങ്ങളില്‍ ആദ്യവര്‍ഷംതന്നെ 765 എണ്ണത്തില്‍ നടപടി വിവിധ ഘട്ടങ്ങളിലെത്തിച്ചു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. സില്‍വര്‍ലൈന്‍ പദ്ധതിയുമായി മുന്നോട്ടെന്നും പിണറായി വിജയന്‍. ഇതൊന്നും അംഗീകരിക്കാന്‍ പ്രതിപക്ഷം തയാറില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക നില തകര്‍ന്ന് തരിപ്പണമായെന്നും രണ്ടുലക്ഷംകോടി രൂപ മുടക്കി സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കിയാല്‍ കേരളം ശ്രീലങ്കയുടെ അവസ്ഥയിലെത്തുമെന്നും പ്രതിപക്ഷനേതാവ് പറയുന്നു. ആത്മവിശ്വാസം കൂടിയ വര്‍ഷമെന്ന്് മുഖ്യമന്ത്രി, വിനാശവികസനത്തിന്റേതെന്ന് പ്രതിപക്ഷം. അപ്പോള്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തെ തൃക്കാക്കരക്കാര്‍ എങ്ങനെ വിലയിരുത്തും?