കേസില്‍‌ പോര്‍മുഖം; തൃക്കാക്കരയില്‍ വോട്ടുവിഷയം മാറുമോ?

കെ.സുധാകരന്റെ വിവാദവാക്ക് അദ്ദേഹം പറഞ്ഞപോലെ ഒരു കൊളോക്യല്‍ ഉപമയായി അവസാനിക്കുന്നില്ല. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 153 പ്രകാരം കെപിസിസി അധ്യക്ഷനെതിരെ കൊച്ചി പാലാരിവട്ടം പൊലീസ് കേസെടുത്തു. കലാപമുണ്ടാക്കാന്‍ പ്രകോപനം സൃഷ്ടിച്ചെന്ന് കാണിച്ച് സിപിഎം പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് കേസ്. അങ്ങനെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നാളുകളില്‍ ഇതൊരു സജീവ ചര്‍ച്ചയാക്കി നിര്‍ത്തുകയാണ് സിപിഎം. എന്നാല്‍ അദ്ദേഹംതന്നെ പിന്‍വലിച്ച പരാമര്‍ശത്തിന്റെ പേരില്‍ കേസെടുക്കുന്നത് അപലപനീയമാണ്, കോടതി വരാന്തയില്‍പ്പോലും ഇത് നില്‍ക്കില്ല എന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

നികൃഷ്ടജീവി–പരനാറി–കുലംകുത്തി പരാമര്‍ശങ്ങളില്‍ പിണറായി വിജയനെതിരെ കേസെടുത്തിട്ടുണ്ടോ എവിടെയെങ്കിലും എന്നും പ്രതിപക്ഷനേതാവ്. ഈ വിവാദത്തിന്, കേസിന് തൃക്കാക്കരയില്‍ റോളുണ്ടോ? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്.