നാടിനെ പിളർക്കുമോ സിൽവർ ലൈൻ? പരിസ്ഥിതി എത്ര വില കൊടുക്കണം?

അടിമുടി അവ്യക്തത, പരിസ്ഥിതിയെ കൊല്ലും, നാടിനെ നെടുകെ പിളര്‍ക്കും, കേരളം ഇല്ലാതാകും... ഇങ്ങനെ നീളുകയാണ് സില്‍വര്‍ലൈന്‍ വിഷയത്തിലെ പാരിസ്ഥിതിക– സാമൂഹികവശ വിമര്‍ശനങ്ങള്‍. ഇന്ന് ഹൈക്കോടതിയും ചോദിച്ചു സര്‍ക്കാരിനോട്,. അനുമതി ഇല്ലാതെ, സര്‍വെ ഇല്ലാതെ എങ്ങനെ സ്ഥലമേറ്റടുക്കുന്നു എന്ന്. എന്നാല്‍ ഇപ്പോഴത്തെ വിമര്‍ശനമെല്ലാം  നാടിന്‍റെ നല്ലഭാവിയെ ഇല്ലാതാക്കാനേ വഴിയൊരുക്കൂ എന്ന മറുപടി ലൈന്‍ വിടാതെ പിടിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും സിപിഎമ്മും. അതിന്‍റെ തുടര്‍ച്ചയായി കൊച്ചിയില്‍ മുഖ്യമന്ത്രി പറഞ്ഞതാണ് നമ്മള്‍ കേട്ടത്. ഈ പദ്ധതി പ്രകൃതിക്ക് ഗുണമായേ വരൂ എന്ന്.. അതെങ്ങനെയാണ് ? എന്താണ് ഈ അവകാശവാദത്തിന്റെ ആധാരം? പരിസ്ഥിതി ആഘാതപഠനം നടത്താതെ എങ്ങനെ ഇത് പ്രഖ്യാപിക്കാനാകും? കേരളത്തിന്‍റെ ഒരറ്റത്ത് നിന്ന് മറ്റൊരറ്റം വരെ സില്‍വര്‍ ലൈന്‍ പാളമൊരുക്കുമ്പോള്‍ പ്രകൃതി, പരിസ്ഥിതി എത്ര വിലനല്‍കേണ്ടി വരും