ജലീലിനെ തള്ളി സിപിഎം സഹകരണം കുഞ്ഞാലിക്കുട്ടിയോടോ?

കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടത്തില്‍ കെ.ടി.ജലീലിനെ പൂര്‍ണമായും തള്ളി സി.പി.എമ്മും. പ്രതികരണത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് എ.വിജയരാഘവന്‍. വ്യക്തിവിരോധം തീര്‍ക്കാന്‍ സര്‍ക്കാര്‍ മെഷിനറി ഉപയോഗപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് സഹകരണമന്ത്രി വി.എന്‍.വാസവന്‍.  എ.ആര്‍.നഗര്‍ ബാങ്കില്‍ ക്രമക്കേട് നടന്നോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും സഹകരണമന്ത്രി.  സഹകരണമേഖലയെ ബാധിക്കുന്ന ഇടപെടല്‍ അനുവദിക്കില്ലെന്നാണ് സി.പി.എമ്മിന്റെ വിശദീകരണമെങ്കിലും  ലീഗുമായുള്ള അവിശുദ്ധബന്ധമെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തിക്കഴിഞ്ഞു. സഹകരണബാങ്ക് തട്ടിപ്പ് വിവാദങ്ങളില്‍ കേന്ദ്ര ഇടപെടല്‍ തേടി സംസ്ഥാന ബിജെപി നീക്കവും തുടങ്ങി. കൗണ്ടര്‍പോയിന്റ് ചര്‍ച്ച ചെയ്യുന്നു. പ്രശ്നം സഹകരണമോ കുഞ്ഞാലിക്കുട്ടിയോ?