പിടിവിട്ട് കോവിഡ്; നിയന്ത്രണങ്ങളില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെടുന്നോ?

സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും നിയന്ത്രണം വിടുന്നോ?. ഇന്നൊറ്റ ദിവസം മാത്രം ഇരുപത്തിരണ്ടായിരത്തിലേറെ കോവിഡ് ബാധിതര്‍ കേരളത്തിലുണ്ട്. രാജ്യത്ത് പ്രതിദിന കോവിഡ് കണക്ക് 132 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ റിപ്പോര്‍ട്ട് ചെയ്ത അതേ ദിവസമാണ് കേരളം വീണ്ടും ഇരുപതിനായിരം കടന്നത്. രാജ്യത്താകെ  24 മണിക്കൂറിനിടെ 29,689 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോള്‍ 22,129 പേരാണ് കേരളത്തില്‍ ഇന്ന് റിപ്പോര്‍ട്് ചെയ്തത്. കോവിഡ് പ്രതിസന്ധി സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രതിപക്ഷത്തിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കേരളത്തിന്റെ കോവിഡ് നിയന്ത്രണം പരാജയപ്പെടുന്നോ?