സ്വർണക്കടത്തിൽ പുതിയ ട്വിസ്റ്റുകൾ; ജയിലിൽ ലഹരിയോ?; സംഭവിക്കുന്നതെന്ത്?

തിരുവനന്തപുരം നയതന്ത്ര സ്വര്‍ണ്ണക്കടത്ത് എഴുതിത്തള്ളാറായോ. ഇല്ലെന്നാണ് പുതിയ സംഭവവികാസങ്ങള്‍ പറയുന്നത്. രാഷ്ട്രീയ പകപോക്കലിനായി ജയിലില്‍ തന്നെ പീഡിപ്പിക്കുന്നു എന്ന് പരാതിപ്പെടുന്നത് ഒന്നാം പ്രതി പി.എസ് സരിത്താണ്. കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ക്കെതിരെ മൊഴി നല്‍കാന്‍ ജയില്‍ അധികൃതര്‍ നിര്‍ബന്ധിക്കുന്നുവെന്ന് സരിത്ത് പറയുന്നു. എന്‍ഐഎ കോടതി നേരിട്ട് സരിത്തിന്‍റെ മൊഴി രേഖപ്പെടുത്തി, ഇതുകൂടാതെ ഇയാളുടെ അമ്മയും കോടതിയില്‍ പരാതി നല്‍കി. എന്നാല്‍ സരിത്തും മറ്റൊരു പ്രതിയായ റമീസും ജയിലില്‍ ലഹരി ഉപയോഗിക്കുന്നത് കയ്യോടെ പിടിച്ചതാണ് ഈ മൊഴിയുടെ കാരണമെന്ന് ജയില്‍ വകുപ്പ് പറയുന്നു.  എന്നാല്‍ ഇതേ കേസിലെ മറ്റൊരു മുഖ്യപ്രതിയായ സ്വപ്ന സുരേഷും ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പരാതി കോടതിയെ സമീപിച്ചിരുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേര്‍ ഉയര്‍ന്നു വന്നിട്ടും കേന്ദ്ര ഏജന്‍സികള്‍ക്ക് ഒന്നും തെളിയിക്കാനായില്ല എന്ന് സിപിഎം ആവര്‍ത്തിക്കുന്നകേസിലെ പ്രതിയെ എന്തിന് ജയിലില്‍ പീഡിപ്പിക്കണം. ലഹരി ഉപയോഗമാണ് പ്രപശ്നമെങ്കില്‍ ജയിലില്‍ എങ്ങനെ ഈ പ്രതികള്‍ക്ക് ലഹരി ലഭ്യമായി. ജയിലിനുള്ളില്‍ നടക്കുന്നതെന്ത് ?