മഹാമാരിക്കാലത്തും തര്‍ക്കിക്കുന്നവര്‍; വാക്സീനില്‍ രാഷ്ട്രീയം കലരുന്നോ?

കോവിഡ് രണ്ടാം തരംഗം നാടിനെ വല്ലാത്തൊരു അവസ്ഥയില്‍ എത്തിക്കുകയാണ്. സമ്പൂര്‍ണമായി അടച്ചിട്ടുള്ള പ്രതിരോധം ഏതാണ്ട് അസാധ്യമാണ്, ജീവന്‍ മാത്രമല്ല, ജീവിതവും സംരക്ഷിക്കണമല്ലോ. കുതിച്ചുയരുന്ന കോവിഡ് കണക്കില്‍ വാക്സിനേഷനാണ് പ്രതിരോധം എന്നിരിക്കെ അതുമായി ബന്ധപ്പെട്ട് പലവിധ ആശയക്കുഴപ്പങ്ങളും തര്‍ക്കങ്ങളുമാണ് ചുറ്റും. വാക്സീന്‍ ആവശ്യത്തിനില്ലെന്ന് കേരളം പറയുമ്പോൾ, ഉള്ളത് കണക്കാക്കി ക്രമീകരിക്കണമായിരുന്നുവെന്ന് കേന്ദ്രം പറയുന്നു. വാക്സീന്‍ നയംമാറ്റം തിരുത്തി സൗജന്യമായിത്തന്നെ കിട്ടണമെന്ന് കേരളം. കേന്ദ്രം തരുന്നത് നോക്കി ഇരിക്കാതെ സ്വയം വാങ്ങണമെന്ന് കേന്ദ്രമന്ത്രി. തര്‍ക്കം നീളാതെ ഇതിലൊക്കെ പരിഹാരം അസാധ്യമോ? കൗണ്ടർ പോയിൻറ് പരിശോധിക്കുന്നു. വിഡിയോ കാണാം.