കമ്പനിയുമായി സർക്കാർ കൈകോർത്തത് എന്തിന്? വലയില്‍ കുരുങ്ങിയതാര്?

ചില ഉദ്യോഗസ്ഥര്‍ക്ക് പല പൂതികളും ഉണ്ടാകും; അത് കേരളത്തില്‍ നടപ്പാവില്ല'.  അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായി ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് കേരളസര്‍ക്കാര്‍ ധാരണയണ്ടാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഫിഷറീസ് മന്ത്രി ജെ.മേല്സിക്കുട്ടിയമ്മയുടെ ഉത്തരം ഇതായിരുന്നു. കേരളത്തിന്‍റെ മല്‍സ്യബന്ധനമേഖലയെ തകര്‍ക്കാവുന്ന ഈ ധാരണാപത്രത്തിന് മുന്‍കയ്യെടുത്ത ഉദ്യോഗസ്ഥന്‍റെ പേര് വെളിപ്പെടുത്താന്‍ മന്ത്രി തയാറായില്ല. താന്‍ അമേരിക്കന്‍ കമ്പനിയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് മേഴ്സിക്കുട്ടിയമ്മ ആവര്‍ച്ചിച്ചു. അതേസമയം ഇന്നലെ ഇഎംസിസി കപ്മനി പ്രതിനിധികളെ കണ്ടിട്ടേയില്ലെന്ന് പറഞ്ഞ മന്ത്രി ചിലപ്പോള്‍ കണ്ടിട്ടുണ്ടാവാമെന്ന് തിരുത്തി. ഇഎംസിസിക്ക് പള്ളിപ്പുറത്ത് നല്‍കാമെന്ന് ധാരണയായ നാലേക്കര്‍ ഭൂമി വ്യവസായനിക്ഷേപത്തെ പ്രോല്‍സാഹിപ്പി്ക്കുന്നതിനാണെന്നാണ് മന്ത്രിയുടെ പക്ഷം. പക്ഷേ കേരളത്തിന്‍റെ ഫിഷറീസ് നയത്തിന് വിരുദ്ധമായ പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ച കമ്പനിയുമായി സര്‍ക്കാര്‍ കൈകോര്‍ത്തത് എന്തിനെന്ന് അപ്പോളും വ്യക്തമല്ല. അമേരിക്കന്‍ കമ്പനിയുടെ വലയില്‍ കുരുങ്ങിയതാര്?