മുട്ടിലിഴഞ്ഞും യാചന; എന്നിട്ടും സർക്കാർ എന്തുകൊണ്ട് അവഗണിക്കുന്നു..?

counter-point
SHARE

സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന  പി.എസ്.സി  ഉദ്യോഗാര്‍ഥികളെ തിരിഞ്ഞുനോക്കാതെ 221 താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി  മന്ത്രിസഭ. പി.എസ്.സിക്ക് നിയമനം വിടാത്ത സ്ഥാപനങ്ങളില്‍ പത്തുവര്‍ഷത്തിലേറെ ജോലി ചെയ്തവരെയാണ് സ്ഥിരപ്പെടുത്തിയത്. വയനാട് മെഡിക്കല്‍ കോളജില്‍ ഉള്‍പ്പടെ 261 തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.  സര്‍ക്കാര്‍ അവഗണിച്ചതോടെ സെക്രട്ടറിയേറ്റിനു മുന്നില്‍ മുട്ടിലിഴഞ്ഞ് യാചനാസമരവുമായി ഉദ്യോഗാര്‍ഥികള്‍. സമരത്തിനിടെ രണ്ടു ഉദ്യോഗാര്‍ഥികള്‍ കുഴഞ്ഞുവീണു. സെക്രട്ടേറിയറ്റിന് മുന്നിലെ യൂത്ത് കോണ്‍ഗ്രസ് സമരം ഗൂഡനീക്കമാണെന്ന് എ.എ.റഹീം . ഡിവൈഎഫ്ഐക്ക് സമരക്കാരോട് പകയാണെന്ന് ഷാഫി പറമ്പില്‍ .  കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സര്‍ക്കാര്‍ സമരം അവഗണിക്കുന്നതെന്തുകൊണ്ട്? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...