കേരളത്തിൽ കോവിഡ് കുറയാത്തതെന്ത്? നിയന്ത്രണങ്ങൾ കടുപ്പിക്കണോ?

സംസ്ഥാനത്ത്  ഇന്ന് 5,659പേര്‍ക്ക്  കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 11.07 ശതമാനം.  കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. നിയന്ത്രണങ്ങളില്‍ അയവുവന്നതും പൊതുവെയുള്ള ജാഗ്രത കുറഞ്ഞതും കോവിഡ് വ്യാപനത്തിന് കാരണമാണെന്ന് യോഗം വിലയിരുത്തി. സംസ്ഥാനത്ത് കോവിഡ് പരിശോധന കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനം. ആള്‍ക്കൂട്ടമുണ്ടാകുന്ന സ്ഥലങ്ങളില്‍ കോവിഡ് വ്യാപനം കൂടുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.  പ്രത്യേക മേഖലകളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കും. കോവിഡ് മാര്‍ഗരേഖ ലംഘിച്ചാല്‍ കര്‍ശനനടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി . കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കേരളത്തില്‍ കോവിഡ് കുറയാത്തതെന്ത്?