തദ്ദേശതിരഞ്ഞെടുപ്പില്‍ ഇന്ധനവിലയ്ക്കു വോട്ടുണ്ടോ?

ഇന്ധനവില റെക്കോര്‍ഡ് ഉയരത്തില്‍. പല ജില്ലകളിലും പെട്രോള്‍ വില ലീറ്ററിന് 85 രൂപയിലെത്തി. ഡീസലിന് 80 രൂപയ്ക്കടുത്താണ് വില. കൊച്ചിയില്‍  പെട്രോളിന് 84 രൂപയും ഡീസലിന് 78 രൂപയുമുണ്ട്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില ഉയരുന്നുവെന്ന ന്യായവുമായി  കഴിഞ്ഞ 20 മുതല്‍  എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കുകയാണ്. അസംസ്കൃത എണ്ണവില നിലവില്‍ ബാരലിന് 50 ഡോളറില്‍ താഴെയാണ്. കോവിഡ് പ്രതിസന്ധിക്കിടെ എണ്ണവിലയില്‍ വര്‍ധന തുടരുന്നത് ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. കേരളം നാളെ തദ്ദേശവോട്ടെടുപ്പ് ആരംഭിക്കാനിരിക്കേ ഇന്ധനവില വര്‍ധന തിരഞ്ഞെടുപ്പില്‍ പരിഗണിക്കണോ? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. തദ്ദേശതിരഞ്ഞെടുപ്പില്‍ ഇന്ധനവിലയ്ക്കു വോട്ടുണ്ടോ?