റെയ്ഡ് രാഷ്ട്രീയമെന്ന് പറയാതെ മുഖ്യമന്ത്രി; ബിനീഷിനെ വേട്ടയാടുന്നോ?

ബിനീഷ് കോടിയേരിക്കെതിരായ അന്വേഷണത്തില്‍ ഇ.ഡിക്കെതിരെ പരാതിയുമായി കുടുംബവും, കുടുംബത്തിനെതിരെ പരാതിയുമായി അന്വേഷണസംഘവും. ഭീക്ഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ബിനീഷിന്‍റെ കുടുംബവും, റെയ്ഡ് തടസപ്പെടുത്തിയെന്ന് ആരോപിച്ച് ഇ.ഡിയും പൊലീസിനെ സമീപിച്ചു. വ്യാജതെളിവ് ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് കുടുംബത്തിന്റെ ആരോപണം. റെയ്ഡ് രാഷ്്ട്രീയപ്രേരിതമെന്ന് പറയുന്നില്ലെന്നു മുഖ്യമന്ത്രി. ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് അന്വേഷണ ഏജന്‍സിയുടെ  കാര്യമാണ്. വിശദാംശങ്ങള്‍ അറിയാതെ പ്രവചനത്തിനില്ല. 

അഡീ.പ്രൈവറ്റ്സെക്രട്ടറി സി.എം രവീന്ദ്രനെ ഏറെക്കാലമായി അറിയാമെന്നും അന്വേഷണ ഏജന്‍സി വിളിപ്പിച്ചതുകൊണ്ട് കുറ്റംചാര്‍ത്താനാകില്ലെന്നും മുഖ്യമന്ത്രി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഇ.ഡി. നടപടി രാഷ്ട്രീയപ്രേരിതമെന്ന് ആരാണു പറയുന്നത്?