സ്വപ്നയുടെ മൊഴിയിലെ നേരെന്ത്? മുഖ്യമന്ത്രിയുടെ രാജിയാവശ്യം ന്യായമോ?

ഐടി വകുപ്പിന് കീഴിലെ സ്പേസ് പാര്‍ക്കില്‍ സ്വപ്ന സുരേഷിന് നിയമനം കിട്ടിയത് ഏത് സാഹചര്യത്തിലാണെന്ന് എനിക്ക് കൃത്യമായി അറിയുന്ന കാര്യമല്ല. ഞാനറിഞ്ഞുകൊണ്ടുള്ള ഒരു നടപടിയല്ല. സ്വപ്ന സുരേഷ് സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായതിന് പിന്നാലെ ജൂലൈമാസത്തില്‍ ഇതേക്കുറിച്ചുള്ള ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത് ഇങ്ങനെയാണ്. മാസങ്ങള്‍ രണ്ട് കടന്നുപോയി. സ്വപ്നയ്ക്കെതിരായ കുറ്റപത്രത്തില്‍ എന്‍ഫോഴ്സ്മെന്റ് സ്വപ്നയുടെ മൊഴിയായി ചില പ്രധാനകാര്യങ്ങള്‍ ചേര്‍ക്കുമ്പോള്‍ മുഖ്യമന്ത്രി വിശദീകരിക്കേണ്ടതുണ്ടോ? സ്വപ്ന പറഞ്ഞതായി ഇഡി കുറ്റപത്രം പറയുന്നത് ഇനിപ്പറയുംവിധമാണ്. സ്പേസ് പാര്‍ക്കിലെ തന്റെ നിയമനം കേരളത്തിന്റെ മുഖ്യമന്ത്രിയുടെ അറിവിലുണ്ടായിരുന്നു. എം.ശിവശങ്കറെ എട്ടുവട്ടം ഔദ്യോഗികമായും പലകുറി അനൗദ്യോഗികമായും കണ്ടു. യുഎഇ കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറിയെന്ന നിലയില്‍,,, തന്നെ മുഖ്യമന്ത്രിക്ക് അറിയാം. സ്പേസ് പാര്‍ക്കിലെ നിയമനകാര്യം മുഖ്യമന്ത്രിയുമായി സംസാരിക്കാമെന്നും വേണ്ടതുചെയ്യാമെന്നും ശിവശങ്കര്‍ പറഞ്ഞെന്നും സ്വപ്നയുടെ മൊഴി. ജൂലൈയില്‍ പറഞ്ഞതിലപ്പുറം നമ്മുടെ മുഖ്യമന്ത്രി പറയാനുണ്ടോ