പ്രതിപക്ഷ സമരത്തിന് ന്യായീകരണമുണ്ടോ? പൊലീസ് അടിച്ചൊതുക്കുന്നുവോ?

 രാജിക്കില്ലെന്ന് മന്ത്രി കെ.ടി ജലീലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രതിപക്ഷ സംഘടനകളും വ്യക്തമാക്കിയതോടെ കേരളത്തിലെ തെരുവുകളില്‍ പൊലീസും പ്രവര്‍ത്തകരുമായുള്ള ഏറ്റുമുട്ടല്‍ തുടരുമെന്നുറപ്പായി.  സമരക്കാരെ പൊലീസ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് പ്രതിപക്ഷ സംഘടനകള്‍ ആക്ഷേപം ഉന്നയിക്കുന്നു. രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ് ചില പൊലീസുകാര്‍ കാണിക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് പറയുന്നു. എംഎല്‍എമാരടക്കം  യുവാക്കളെയും വിദ്യാർത്ഥികളെയും പൊലീസ് മർദിക്കുന്നുവെന്നാരോപിച്ച്  ഡൽഹിയിലും യുഡിഎഫ് നേതാക്കള്‍ പ്രതിഷേധിച്ചു.  എന്നാല്‍  സമാധാനപരമായ സമരങ്ങളെയല്ല അക്രമസമരങ്ങളെയാണ് പൊലീസ് നേരിടുന്നതെന്ന് ഭരണപക്ഷം. എന്തുതന്നെയായാലും നമ്മുടെ തെരുവുകള്‍ ഇങ്ങനെ യുദ്ധക്കളമാകണോ ? പ്രതിപക്ഷ സമരത്തിന് ന്യായീകരണമുണ്ടോ ? കേരള പൊലീസ് അടിച്ചൊതുക്കുന്നത് അക്രമസമരങ്ങളെയോ ?