ആരോപണവര്‍ഷം: പുകമറ നീക്കാനുള്ള ഉത്തരവാദിത്തം ആര്‍ക്കൊക്കെയാണ്?

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിനെതിരെ  യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് ഉന്നയിച്ച ആരോപണങ്ങളോട് മുഖ്യമന്ത്രിയും കോടിയേരിയും പ്രതികരിച്ചത് ഇങ്ങനെയാണ്. ബെംഗളൂരുവില്‍ പിടിയിലായ അനൂപ് മുഹമ്മദിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍നിന്ന് കിട്ടിയ വിവരങ്ങള്‍ക്ക് പിന്നാലെയാണ് ലഹരിയിടപാടില്‍ ബിനീഷിന് ബന്ധമുണ്ടെന്ന് ഫിറോസ് ആരോപിച്ചത്. അനൂപ് നീണ്ടകാലത്തെ സുഹൃത്താണെന്ന് സമ്മതിച്ച ബിനീഷ് ആരോപണങ്ങള്‍ തള്ളി. എന്നാലിന്ന് പുതിയ ആരോപണങ്ങളുമായി ഫിറോസെത്തുന്നു. ബിനീഷിന്റെ ഉടമസ്ഥതയിലുള്ള മണി എക്സ്ചേഞ്ച് സ്ഥാപനം ലഹരിമരുന്ന് കച്ചവടത്തിന്റെ പണമിടപാടിനായി ഉപയോഗിക്കുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണം. തിരുവനന്തപുരത്തെ യുഎഫ്എക്സ് എന്ന സ്ഥാപനം ബിനീഷിന്റെ ബെനാമി സ്ഥാപനമാണ്. ആ സ്ഥാപനം വഴിയാണ് സ്വപ്ന സുരേഷിന് യുഎഇ കോണ്‍സുലേറ്റ് കമ്മിഷന്‍ നല്‍കിയത്. കമ്മിഷന്‍ ഇടപാടിലും ബിനീഷ് ഇടനിലക്കാരനാണെന്ന് സംശയിക്കുന്നുവെന്നും പി.കെ.ഫിറോസ്. ബിനീഷിന്റെ രണ്ട് കമ്പനികളുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകന്‍ കോശി ജേക്കബ് കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുമുണ്ട്. അപ്പോള്‍ ഇക്കാര്യത്തില്‍ പുകമറ നീക്കാനുള്ള ഉത്തരവാദിത്തം ആര്‍ക്കൊക്കെയാണ്?