ഇരട്ടക്കൊല പ്രതികളുടെ രാഷ്ട്രീയത്തില്‍ ഇനിയും സംശയമോ..?

തിരുവോണത്തലേന്ന് രാത്രിയാണ് തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ രണ്ട് യുവാക്കള്‍ അതിക്രൂരമായി കൊല്ലപ്പെട്ടത്. ഇതിപ്പോള്‍ അഞ്ചാംദിവസം. മുഖ്യപ്രതികള്‍ അടക്കം അറസ്റ്റിലായി. രാഷ്ട്രീയകൊലപാതകമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍ അങ്ങനെയല്ലെന്ന് കോണ്‍ഗ്രസ് നിലപാട്. പിടിയിലായവര്‍ കോണ്‍ഗ്രസ്–ഐഎന്‍ടിയുസി നേതാക്കളെന്ന ആക്ഷേപവും സമ്മതിച്ചിട്ടില്ല കോണ്‍ഗ്രസ്. സ്ഥലം എംപിക്കെതിരെ തന്നെ ആക്ഷേപമുയര്‍ന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയടക്കം ഭരണപക്ഷത്തേക്ക് ആരോപണമുന മടക്കിയയച്ച് പ്രതിരോധിക്കുന്നതും കണ്ടു. പക്ഷെ അടിയന്തരമായി വ്യക്തതവരേണ്ട ഒന്ന്, പിടിയിലായ അക്രമികളുടെ രാഷ്ട്രീയത്തെക്കുറിച്ചാണ്. സ്വന്തം രാഷ്ട്രീയത്തിന്റെ നിഴല്‍ പറ്റുന്നവരെങ്കില്‍ അവരെ തള്ളിപ്പറയേണ്ട ഉത്തരവാദിത്തം രാഷ്ട്രീയപാര്‍ട്ടികള്‍ക്കില്ലേ? ഇവിടെ ആ ചോദ്യം കോണ്‍ഗ്രസിന് മുന്നിലാണ്. ആ കടമയില്‍നിന്ന് അവര്‍ക്ക് ഒഴിയാനാകുമോ? ഒപ്പം ഈ സംഭവത്തില്‍ ബാക്കിയാകുന്നത് എന്തെല്ലാം?