ജോസ് പക്ഷം ഇടതുപക്ഷത്തടുക്കുമോ?; കലങ്ങി മറിഞ്ഞ കേരള കോൺഗ്രസ് രാഷ്ട്രീയം

കേരളാകോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങി കലങ്ങി മറിയുകയാണ്. ഇടതുപക്ഷം ഒന്നു തെളിഞ്ഞെങ്കിലും കാനം കടുംവെട്ടില്‍ നില്‍ക്കുന്നു. തിരിച്ചുവരുമോയെന്ന യു.ഡി.എഫിന്റെ ചോദ്യം വിശ്വസിക്കാനും വയ്യ. ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസിനെ ചൊല്ലി എല്‍ ഡി എഫില്‍ അഭിപ്രായ ഭിന്നത വ്യക്തമായി. ജനകീയ അടിത്തറയുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസെന്ന  കോടിയേരി ബാലകൃഷ്ണന്റെ നിലപാടിനെ തള്ളി  കാനം രാജേന്ദ്രന്‍.

ജോസ് കെ മാണി വരുന്നതു കൊണ്ട് ഇടതുമുന്നണിക്ക് നേട്ടമില്ലെന്നും തുടര്‍ഭരണത്തിനുള്ള സാധ്യത നശിപ്പിക്കരുതെന്നും സിപിഐ, സിപിഎമ്മിന് മുന്നറിയിപ്പ് നല്‍കി. ഇടതുനേതാക്കളുടെ നല്ലവാക്കുകളില്‍ സന്തോഷമെന്ന് ജോസ് കെ മാണി പ്രതികരിച്ചപ്പോള്‍  ജോസിനെ സംശയനിഴലിലാക്കിയായിരുന്നു  പി.ജെ.ജോസഫ്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ജോസ് പക്ഷം ഇടതുപക്ഷത്തടുക്കുമോ? നമുക്കിന്നു വിലയിരുത്താം,