പ്രതിപക്ഷ പ്രതിഷേധം ഫലം കണ്ടോ ?

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കോവി്ഡ നെഗറ്റീവ്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിലപാട് കേരളസര്‍ക്കാര്‍ പിന്‍വലിച്ചു. ആന്‍റി ബോഡി ടെസ്റ്റ് സാധ്യമല്ലാത്ത രാജ്യങ്ങളായ  സൗദി അറേബ്യ , കുവൈത്ത് എന്നിവടങ്ങളില്‍ നിന്നുളളവര്‍ പി.പി.ഇ കിറ്റ് ധരിച്ച് യാത്ര ചെയ്യണം.  ഒമാന്‍,ബഹ്റൈന്‍ രാജ്യങ്ങളില്‍ N 95 മാസ്കും ഫെയ്സ് ഷീല്‍ഡും ധരിക്കണം എന്നിങ്ങനെയാണ് പുതിയ നിര്‍ദേശം. എന്നാല്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയിട്ടില്ലെന്നും പ്രവാസികളെ സര്‍ക്കാരിനെതിരെ തിരിക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിച്ചു എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍പറയുന്ന‌ു. പ്രവാസികളുടെ മരണത്തെക്കുറിച്ചുള്ള വാര്‍ത്തയെ കുത്തിത്തിരിപ്പുണ്ടാക്കാനുള്ള നീക്കം എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. അതേസമയം കേരളത്തിലെ വിമാനത്താവളങ്ങളില്‍ ആന്‍റി ബോഡി പരിശോധനയ്ക്കുള്ള സൗകര്യമൊരുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു, പ്രതിപക്ഷ പ്രതിഷേധം ഫലം കണ്ടോ ?