കറന്‍റു ബില്ലിനും കോവിഡിനെ പഴിക്കാനാവുമോ ?

കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോളാണ് നമുക്ക് ഇരുട്ടടിയായി വൈദ്യുതി ബില്ലെത്തിയത്. പലര്‍ക്കും സാധാരണയെക്കാള്‍ മൂന്നിരട്ടിയും നാലിരട്ടിയും ബില്ലാണ് ഇക്കുറി വന്നത്. ലോക്ഡൗണ്‍ കാലത്തെ അമിത ഉപഭോഗവും ഡോര്‍ലോക് അഡ്ജസ്റ്റുമെന്‍റുമാണ് കാരണമെന്ന് കെഎസ്ഇബി പറയുന്നു.ബഹുഭൂരിപക്ഷത്തിനും ടെലിസ്കോപിങ് ബില്ലിങ് ആനുകൂല്യം നഷ്ടമായി. പലരുടെയും സ്ലാബുകള്‍ മാറി.ലോക്ഡൗണിന്‍റെ മറവിലെ കൊള്ളയാണിതെന്ന് പരാതിപ്പെടുന്നത് സാധാരണക്കാര്‍ മാത്രമല്ല പ്രശസ്ത വ്യക്തിത്വങ്ങളടക്കമാണ്. സര്‍ക്കാരവട്ടെ ഇക്കാര്യത്തില്‍ വ്യക്മായ വിശദീകരണത്തിനും തയാറാവുന്നുമില്ല. 

ഒരു സര്‍ക്കാര്‍ സംവിധാനത്തെക്കുറിച്ച് ഒറ്റപ്പെട്ടതല്ല, വ്യാപകമായ പരാതി ഉണ്ടായാല്‍ ജനാധിപത്യമര്യാദയനുസരിച്ച് അതിന് പരിഹാരം കാണാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനില്ലേ ? കോവിഡ് കാലിയാക്കിയ കീശയുമായി ഇരിക്കുന്ന മനുഷ്യരാണ് ഈ ബില്ലും പിടിച്ച് അന്തംവിട്ട് നില്‍ക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മനസിലാക്കാത്തതെന്ത് ? കറന്‍റു ബില്ലിനും കോവിഡിനെ പഴിക്കാനാവുമോ ?