2 ആത്മഹത്യകള്‍ എങ്ങനെ സംഭവിച്ചു? വീഴ്ചയുടെ സാക്ഷ്യമോ?

കര്‍ക്കശ കോവിഡ് നിരീക്ഷണത്തിലായിരുന്ന രണ്ടു രോഗികള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്ന് ആത്മഹത്യ ചെയ്തു. രാവിലെ 11 മണിക്കും വൈകിട്ട് അഞ്ചു മണിക്കുമാണ് തലസ്ഥാനത്തെ മെഡിക്കല്‍ കോളജില്‍ രണ്ടു മരണങ്ങളും സംഭവിക്കുന്നത്. ഒരാള്‍ ഇന്നലെ നിര്‍ദേശങ്ങള്‍ ലംഘിച്ച് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടുപോയി തിരിച്ചെത്തിയാളാണ്. രണ്ടാമത്തെയാള്‍ കോവിഡ് സംശയത്തെത്തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാളും. കര്‍ശനനിരീക്ഷണത്തിലും ഇതെങ്ങനെ സംഭവിച്ചു? 

ഒപ്പം നമ്മള്‍ ഇന്നു ചര്‍ച്ച ചെയ്യുന്നു, ശബരിമലയില്‍ ഭക്തരുടെ പ്രവേശത്തിലടക്കം ആശയക്കുഴപ്പം ഉണ്ടായതാണോ മനഃപൂര്‍വം ഉണ്ടാക്കുന്നതാണോ? ആരോഗ്യപ്രവര്‍ത്തകരിലടക്കം രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യവും വിദഗ്ധര്‍ വിലയിരുത്തും. ഈ രണ്ടുവിഷയങ്ങളിലാണ് ചര്‍ച്ച. വിഡിയോ കാണാം.