സര്‍ക്കാരിന് വീഴ്ചയില്ലെങ്കില്‍ ‍പിന്നെ ആരാണ് ഈ ജീവന് മറുപടി പറയേണ്ടത്?

മലപ്പുറത്തെ ദേവികയുടെ ആത്മഹത്യയില്‍ വിദ്യാഭ്യാസവകുപ്പിന് വീഴ്ചയില്ലെന്ന് മുഖ്യമന്ത്രി. മരണം ദുഃഖകരമാണ്. സ്കൂളില്‍ 25 കുട്ടികള്‍ക്ക് ടിവി, ഇന്റര്‍നെറ്റ് ഇല്ലായിരുന്നു. 'ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കാമെന്ന് ക്ലാസ് ടീച്ചര്‍ ഉറപ്പുകൊടുത്തിരുന്നുവെന്നും മുഖ്യമന്ത്രി. അതേദിവസം ലോക്ഡൗണിന്‍റെ മറവില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസം അടിച്ചേല്‍പ്പിക്കരുതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. സാങ്കേതിക വിദ്യയുടെ േപരില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ അന്തരമുണ്ടാക്കരുതെന്നും അതു ദുരന്തമാകുമെന്നും പി.ബി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സര്‍ക്കാരിന്റെ ഡിജിറ്റല്‍ വിദ്യാഭ്യാസപരിപാടി സാമൂഹ്യനീതി ഉറപ്പാക്കുന്നുണ്ടോ?