ആശങ്ക ഉയരുമ്പോഴും കേരളവും കേന്ദ്രവും പോരില്‍; അട്ടിമറിയുന്നത് എന്ത്..?

67 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ച ഇന്ന് കേരളം സമൂഹവ്യാപനത്തിന്റെ വക്കിലെന്ന അതിപ്രധാനമുന്നറിയിപ്പുമായി കേരളം. അതേ ദിവസം  ഉണ്ടാകാന്‍ പാടില്ലാത്ത ഒരു രാഷ്ട്രീയവിവാദത്തിലേക്കും എത്തിയിരിക്കുന്നു കേരളം. കേരളത്തിന്റെ കരുതലിനെ അട്ടിമറിക്കരുതെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും റെയില്‍വേ മന്ത്രിക്കും മുഖ്യമന്ത്രി കത്തയച്ചു. സംസ്ഥാനസര്‍ക്കാരിനെ അറിയിക്കാതെ ട്രെയിനുകള്‍ അയയ്ക്കരുത്.   ട്രെയിനുകളില്‍ വരുന്ന എല്ലാവര്‍ക്കും റജിസ്ട്രേഷന്‍ ഉണ്ടെന്ന് ഉറപ്പാക്കണം. 

മറ്റിടങ്ങളിലെ മലയാളികളുടെ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമില്ലെന്ന റെയില്‍വേമന്ത്രിയുടെ പരാമര്‍ശം പദവിക്ക് ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി.  ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നുണ്ടോയെന്ന് കേരളത്തിലെ ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നു മുഖ്യമന്ത്രി. കേരളത്തിന്റെ പാസും മറ്റു നടപടികളും അതിസങ്കീര്‍ണമാണെന്നും മറുനാട്ടിലുള്ള മലയാളികളുടെ കാര്യത്തില്‍ താല്‍പര്യമുണ്ടോയെന്നും ആവര്‍ത്തിച്ച് പീയൂഷ് ഗോയലിന്റെ മറുപടി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കേരളം ആരുടെ താല്‍പര്യമാണ് സംരക്ഷിക്കേണ്ടത്?