എല്ലാം സർക്കാർ ചെയ്താൽ മതിയോ? നമ്മൾ ചെയ്യേണ്ടത് എന്തൊക്കെ?

ഇരുപതിനടുത്ത് മാത്രം രോഗികള്‍ എന്ന നിലയില്‍നിന്ന് 322 കോവിഡ് രോഗബാധിതര്‍ എന്നതിലേക്ക് കേരളം എത്തിയത് വെറും ഒരാഴ്ചകൊണ്ട്. മിനിഞ്ഞാന്ന് മാത്രം 42പേര്‍, ഇന്നലെ 62. ഇന്ന് 53. ഇനിയുള്ള ദിവസങ്ങളിലും ഈ സംഖ്യ ഉയരും. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്. പക്ഷെ നിയന്ത്രണാതീതമായ തരത്തില്‍ രോഗികളുടെ എണ്ണം ഇനിയുള്ള ദിവസങ്ങളില്‍ കൂടിയാല്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടാകും. അപ്പോള്‍ അങ്ങനെ ഒരവസ്ഥ ഇല്ലാതെ നോക്കണം. അവിടെയാണ് ഇപ്പോള്‍ ആരോഗ്യമന്ത്രി പറഞ്ഞത് പ്രസക്തമാകുന്നത്. ക്വാറന്റീന്‍ ഉറപ്പാക്കാതെ, അത്തരം സംവിധാനങ്ങള്‍ സര്‍ക്കാരുമായി ആശയവിനിമയം നടത്താതെ, ആളുകള്‍ വന്‍തോതില്‍ എത്തിയാലുള്ള അപകടം. ആരോഗ്യവകുപ്പിന് മുന്നിലെ വെല്ലുവിളി വലുതാണ്. സര്‍ക്കാരത് ചെയ്യട്ടെ. നമ്മള്‍ ജനത്തിന് ചെയ്യാനുള്ളതെന്താണ്? എത്രയാണ്? ഏതളവില്‍ ഇപ്പോഴത് നമ്മുടെകൂടി ഉത്തരവാദിത്തമാണ്? അതുറപ്പാക്കാന്‍ എന്തുവേണം?