ലോക്ഡൗൺ അവസാനിക്കുന്നു; നമ്മള്‍ തുടരേണ്ട ജാഗ്രത ഏതളവില്‍ ഉള്ളതാണ്?

രാജ്യം ലോക്ഡൗണിലായിട്ട് 31 ദിവസം പിന്നിട്ടു. മേയ് മൂന്നുവരെയുള്ള രണ്ടാംഘട്ട ലോക്ഡൗണ്‍ അവസാന പാതിയിലേക്ക് കടക്കുമ്പോള്‍ പലമേഖലകളിലും ഇളവുകള്‍ വന്നു. പക്ഷെ ജനജീവിതം സാധാരണ നിലയിലല്ല. അതിന് കാരണങ്ങളുമുണ്ട്. കോവിഡ് 19 ഇപ്പോഴും നമുക്ക് പിടിതന്നിട്ടില്ല. രോഗവ്യാപനത്തിന്റെ ആശങ്ക അടങ്ങിയിട്ടില്ല. ഇവിടെ താരതമ്യേന സുരക്ഷിതാവസ്ഥയിലുള്ള കേരളത്തില്‍പോലും ഗ്രീന്‍ സോണിലെ രണ്ടുജില്ലകള്‍ എങ്ങനെയാണ് അതില്‍നിന്ന് പുറത്തുപോയതെന്നും നമ്മള്‍ കണ്ടു. മറ്റന്നാള്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുകയാണ് മേയ് മൂന്നിന് ശേഷം എന്ത് എന്നതില്‍. ഉദ്യോഗസ്ഥ തല ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. എന്താകണം മേയ് മൂന്നിന് ശേഷം? കൂടുതല്‍ ഇളവുകള്‍ക്ക് പാകപ്പെട്ടോ കേരളം? എങ്കില്‍ അത് എവിടെയൊക്കെയാകണം? അങ്ങനെ സംഭവിച്ചാലും നമ്മള്‍ തുടരേണ്ട ജാഗ്രത ഏതളവില്‍ ഉള്ളതാണ്?