കോവിഡിലെ അടുത്ത വെല്ലുവിളി; കേരളം എങ്ങനെ നേരിടും?

കോവിഡ് പോരാട്ടത്തില്‍ കേരളത്തിന് പുതിയ വെല്ലുവിളി. ഇന്ന് 10 പേര്‍ കൂടി രോഗബാധിതരായ വിശദാംശങ്ങള്‍ അടുത്ത ഘട്ടം ജാഗ്രതയുടെ പുതിയ മുഖം അനിവാര്യമാണെന്ന് വ്യക്തമാക്കുന്നു. മൂന്നു ചോദ്യങ്ങള്‍ ഇന്ന് കൗണ്ടര്‍പോയന്റില്‍് നമ്മള്‍ പരിശോധിക്കുന്നു. 1. അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന രോഗബാധയെ കേരളം എങ്ങനെ നേരിടും? 2. ക്വാറന്റീന്‍ കാലം കഴിഞ്ഞും കോവിഡ് പോസിറ്റീവാകുന്നതെന്തുകൊണ്ട് എന്നതിന് വ്യക്തമായ ഉത്തരം എങ്ങനെ കണ്ടെത്തണം?

3. സമൂഹവ്യാപനമില്ലെങ്കിലും മൂന്നാം ഘട്ട വ്യാപനം കേരളം എങ്ങനെ നേരിടണം? കൗണ്ടര്‍പോയന്റ് വിഡിയോ കാണാം..