ആശങ്കയുടെ കണക്കുകള്‍; പ്രത്യാശയുടെ ദീപം ഇനി എന്ന്?

കോവിഡ് എന്ന ഇരുട്ടിനെ അകറ്റാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരമുള്ള ദീപം തെളിയിക്കിന് ഇനി അല്‍പ സമയം കൂടി മാത്രം.  കോവിഡ് ഭീതിക്കിടെ അടച്ചിടലില്‍ വീര്‍പ്പുമുട്ടി കഴിയുന്ന ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരുകയും ഐക്യം വിളിച്ചോതുകയുമാണ് ദീപം തെളിയിക്കല്‍ യജ്ഞത്തിന്റെ ലക്ഷ്യം. അതേസമയം ആശങ്കപ്പെടുത്തുന്നതാണ് രാജ്യത്ത് പുറത്തുവരുന്ന കണക്കുകള്‍.  കഴി‍ഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ  11 മരണവും 472 പേര്‍ക്കുകൂടി രോഗബാധയും. 

സമൂഹവ്യാപനം എന്ന മൂന്നാംഘട്ടത്തിലേക്ക് ഇന്ത്യ കടന്നോ എന്നാണ് സര്‍ക്കാര്‍ ഇനി വ്യക്തമാക്കേണ്ടത്. സമൂഹവ്യാപനമെന്നാണ് ഒരാള്‍ക്ക് രോഗം എവിടെ നിന്ന് കിട്ടി എന്ന് കണ്ടെത്താനാവാത്ത നില.  ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 1026 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു എന്നതോര്‍ക്കണം. അതേസമയം    കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ രോഗത്തിന്‍റെ സ്രോതസ് കണ്ടെത്താനാവാത്ത കേസുകളുമുണ്ട് . കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു കണക്കുകള്‍ പ്രത്യാശയുടെ ദീപം തെളിക്കുന്നതോ?