പിണറായി സര്‍ക്കാരിന് അഴിമതിയോട് (അ)സഹിഷ്ണുതയോ?

മുഖ്യമന്ത്രിയുടെ വകുപ്പില്‍ ഗുരുതരമായ അഴിമതി അരങ്ങേറിയിട്ടും സര്‍ക്കാര്‍ മൂടിവയ്ക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ്. സിഎജി റിപ്പോര്‍ട്ടിലൂടെ പുറത്തുവന്ന വിവരങ്ങളില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നതെന്ത് എന്നാണ് പ്രതിപക്ഷത്തിന്‍റെ മുഖ്യചോദ്യം. എന്നാല്‍ സഭയില്‍ വയ്ക്കും മുമ്പ് സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നതെങ്ങനെ എന്നതില്‍ അന്വേഷണം വേണമെന്ന് ഭരണപക്ഷം പറയുന്നു. ഫണ്ട് വകമാറ്റലും ആയുധങ്ങള്‍ നഷ്ടപ്പെടലുമടക്കം ഗുരുതര ആരോപണങ്ങളാണ് ഈ സര്‍ക്കാരിന്‍റെ പൊലീസിനെതിരെ ഉയര്‍ന്നിട്ടുള്ളത്. രാജ്യസുരക്ഷയ്ക്ക് പോലും വെല്ലുവിളിയാകുന്ന സംഭവങ്ങളാണ് നടന്നിട്ടുള്ളത്. 

ഡിജിപിയെ തന്നെ പ്രതിസ്ഥാനത്താക്കുന്ന ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത് ഭരണഘടനാ സ്ഥാപനമായ സിഎജിയും. പ്രശ്നം അഴിമതിയോടുള്ള സര്‍ക്കാരിന്‍റെ നയമാണ്. സിഎജി റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണ് പരിശോധിക്കേണ്ടത് എന്ന വാദം സാങ്കേതികമായി ശരിയാണ്. പക്ഷേ ടുജി സ്പെക്ട്രത്തിലും പാമൊലിന്‍ വിവാദത്തിലും വിഴിഞ്ഞത്തുമെല്ലാം സമാന്തര അന്വേഷണങ്ങളെ സ്വാഗതം ചെയ്ത ഇടതുമുന്നണി എന്തുകൊണ്ട് കേരളപൊലീസിന്‍റെ കാര്യത്തില്‍ വ്യത്യസ്ഥമായ നിലപാടടെുക്കുന്നു എന്നതാണ് വ്യക്തമനാകേണ്ടത്. അഴിമതിയോ സഹിഷ്ണുതയോ സര്‍ക്കാര്‍ നയം ?