ഇന്ന് ലോക സി.ഒ.പി.ഡി ദിനം; മരണം ഉറപ്പാക്കുന്ന രോഗം

ഇന്ന് ലോക സി.ഒ.പി.ഡി ദിനം. ശ്വാസനാളികളിലേക്കുള്ള  വായുസഞ്ചാരം തടസ്സപ്പെടുന്ന  രോഗാവസ്ഥയാണ്  ക്രോണിക് ഒബ്സ്രക്ടിവ് പള്‍മനറി ഡിസീസ് അഥവാ സി.ഒ.പി.ഡി. ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തുന്നതില്‍ കാലതാമസമുണ്ടാകരുത് എന്ന സന്ദേശമാണ് ഇത്തവണത്തെ സി.ഒ.പി.ഡി ദിനം മുന്നോട്ടുവയ്ക്കുന്നത്.

മരണം ഉറപ്പാക്കുന്ന  രോഗങ്ങളുടെ പട്ടികയില്‍ ഹൃദയാഘാതത്തിനും മസ്തിഷ്കാഘാതത്തിനും പിന്നിലായി മൂന്നാംസ്ഥാനത്തുണ്ട്. സി.ഒ.പി.ഡി. എണ്‍പതുശതമാനത്തോളം സി.ഒ.പി.ഡി രോഗികളും പുകവലിക്കാരാണ്  .

ശ്വാസകോശത്തിലേക്കും പുറത്തേക്കുമുള്ള വായുവിന്റെ ഗതി നിര്‍ണയിക്കുന്ന പള്‍മനറി ഫങ്ഷന്‍ ടെസ്റ്റാണ് രോഗനിര്‍ണയത്തിനു നടത്തേണ്ടത്. ഇതിലൂടെ ആസ്മ മുതലായ സമാനരോഗങ്ങളില്‍നിന്ന് ഈ രോഗത്തെ വേര്‍തിരിച്ചറിയാന്‍ സാധിക്കും.ഡോ. കെ.മധു, സീനിയര്‍ കണ്‍സള്‍ട്ടന്റ്, പള്‍മനോളജി, മെയ്ത്ര ഹോസ്പിറ്റല്‍. രോഗചികില്‍സാരീതികളില്‍ പ്രധാനം ശ്വാസനാളികളില്‍ വികാസം ഉണ്ടാക്കുന്ന ഇന്‍ഹേലര്‍ മരുന്നുകളാണ്. ഇവയ്ക്ക് പാര്‍ശ്വഫലങ്ങള്‍ കുറവാണ്.