ഭാരം കുറക്കാം, ഈ ഭക്ഷണങ്ങളോട് നോ പറയാം; ‌പ്രമേഹം പമ്പ കടക്കും

diabetes-1
SHARE

ഭാരം കുറയ്ക്കാന്‍ നിങ്ങള്‍ തയ്യാറാണോ, എങ്കില്‍ പ്രമേഹത്തെ പൂര്‍ണമായും ഇല്ലാതാക്കാം. ക്രമീകൃത ആഹാരത്തിലൂടെ ജീവതശൈലീ രോഗങ്ങളെയും അകറ്റി നിര്‍ത്താം. ഇത് കേന്ദ്രസര്‍ക്കാരിന്‍റെ ഉറപ്പാണ്. ഇതിനായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കേന്ദ്രസര്‍ക്കാരും സംയുക്തമായി തയ്യാറാക്കിയ ഭക്ഷ്യനയത്തിലെ മാര്‍ഗനിര്‍ദേശങ്ങള്‍ ജീവിത്തില്‍ പാലിച്ചാല്‍ മാത്രം മതി. 

രോഗിയുടെ ചികില്‍സയ്ക്ക് വേണ്ടി ചിലവാക്കുന്ന ലക്ഷങ്ങളില്‍ ഒരു ശതമാനം മതി രോഗം വരാതെ സൂക്ഷിക്കാന്‍. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വേണ്ടത് ചെറിയൊരു ജാഗ്രത മാത്രം. ചില ഭക്ഷണങ്ങളോട് നോ പറയാം തുടങ്ങിയവയാണ് ഭക്ഷ്യനയത്തിന്‍റെ ഉള്ളടക്കം. ഉപ്പ്, മധുരം, മുളക്, എണ്ണ, എന്നിവ അല്‍പം കുറച്ച് ഉപയോഗിക്കാം. ഒപ്പം അല്‍പ്പം കൂടുതല്‍ അധ്വാനവും.

എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍, മൈദ, പാക്കറ്റില്‍ പൊതിഞ്ഞ ഭക്ഷണങ്ങള്‍, ടിന്നിലടച്ച മധുര പാനീയങ്ങള്‍ എന്നിവയോടാണ് എന്നന്നേക്കുമായി നോ പറയേണ്ടത്. കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും നിറഞ്ഞ ഭക്ഷണം കഴിവതും കുറയ്ക്കുക. പദ്ധതിയുടെ ആദ്യഘട്ടമായി സര്‍ക്കാര്‍ യോഗങ്ങളിലും വിരുന്നുകളിലും മേല്‍പ്പറഞ്ഞ ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും. 

ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ കര്‍മസമിതി രൂപീകരിച്ച് ബോധവല്‍ക്കരണം ആരംഭിക്കും. ഹോട്ടല്‍ ഉടമകള്‍, മൊത്തവ്യാപാരികള്‍, എന്നിവരുടെ കൂട്ടായ്മകളിലൂടെയും വിദ്യാര്‍ഥികളിലൂടെയും ബോധവല്‍കരണം വ്യാപിപ്പിക്കും. ഐ.എം.എയിലെ മുന്നരലക്ഷം ഡോക്ടര്‍മാരിലൂടെ ഭക്ഷ്യനയം സാധാരണക്കാരിലെത്തിക്കാനും കര്‍മപദ്ധതി തയ്യാറായി.

MORE IN AROGYAM
SHOW MORE