ഷാഫി പറമ്പിലിനെതിരായ സിപിഎം പാലക്കാട് ജില്ല സെക്രട്ടറി ഇ എൻ സുരേഷ് ബാബവിന്റെ ഗുരുതര ആരോപണമാണ് ഇന്ന് കേരളത്തിലെ എറ്റവും പ്രധാനപ്പെട്ട സംഭവം. രാഹുൽ മാങ്കൂട്ടത്തിലുമായി ഷാഫി പറമ്പിലിന് കൂട്ടുകച്ചവടമാണെന്നും നല്ലൊരാളെ കണ്ടാൽ ബംഗളൂരുവിലേക്ക് ട്രിപ്പ് അടിക്കാമെന്നാണ് ഹെഡ്മാസ്റ്റർ പറയുന്നതെന്നുമാണ് ആരോപണം. ആരോപണമല്ല അധിക്ഷേപമാണ് സി പി എം ജില്ല സെക്രട്ടറി പറഞ്ഞതെന്നാണ് ഷാഫി മറുപടി നല്‍കിയത്. തൊട്ടുപിന്നാലെ ഇ.എന്‍ സുരേഷ് ബാബു നിലപാട് മാറ്റി. വിഷയത്തില്‍ ആക്ച്വലി എന്താണ് സംഭവിച്ചത്.