ഭൂട്ടാനിൽ നിന്ന് നിയമവിരുദ്ധമായി ആഡംബര വാഹനങ്ങൾ കടത്തിയ കേസിൽ കസ്റ്റംസില്‍നിന്ന് വിവരങ്ങള്‍ തേടി എന്‍.ഐ.എ. കേസിൽ ദേശസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. കേസിൽ നടൻ ദുൽഖര്‍ സൽമാന് കസ്റ്റംസ് നോട്ടിസ് അയക്കും. അതേസമയം തന്റേതായി ഒരു വാഹനം മാത്രമേ പിടിച്ചെടുത്തിട്ടുള്ളൂ എന്ന് നടന് അമിത് ചക്കാലയ്ക്കൽ ആവർത്തിച്ചു. ഓപ്പറേഷൻ നുംഖോർ ഇടുക്കിയിലും. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ കാർ പിടിച്ചെടുത്തു. തിരു.പുരം സ്വദേശിനി ശിൽപ സുരേന്ദ്രന്റെ ലാൻഡ് ക്രൂസറാണ് പിടിച്ചെടുത്തത്.