ഓപ്പറേഷന്‍ നുംഖൂറിന്‍റെ ഭാഗമായി 36വണ്ടികള്‍ പിടിച്ചെടുത്തെന്ന് കസ്റ്റംസ്. ആര്‍മിയുടെ രേഖകള്‍ വ്യാജമായി നിര്‍മിച്ച് എത്തിച്ചവ ഇക്കൂട്ടത്തിലുണ്ട്. ഭൂട്ടാനില്‍ നിന്ന് അടക്കം വാഹനം എത്തിക്കുന്ന തട്ടിപ്പ് രണ്ട് വര്‍ഷമായി നടക്കുന്നുണ്ട്. പലവാഹനങ്ങള്‍ക്കും ഇന്‍ഷ്യൂറന്‍സും ഫിറ്റ്നസും ഇല്ല. സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ ഇറക്കുമതി പറ്റില്ല. ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഡിഫെന്‍ഡറും ക്രൂയിസറുമാണ് പിടിച്ചെടുത്തത്. പൃഥ്വിരാജിന്റെ വാഹനം പിടിച്ചെടുത്തിട്ടില്ല. അമിത് ചക്കാലയ്ക്കലിന്റെ വാഹനങ്ങള്‍ പിടികൂടി. ഉടമകളായ നടന്‍മാര്‍ക്ക് സമന്‍സ് അയയ്ക്കുമെന്നും കസ്റ്റംസ് കമ്മീഷണര്‍ ഡോ. ടി.ടിജു പറഞ്ഞു