മികവുറ്റ സേവനത്തിനുള്ള വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്‍റെ സര്‍ട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് റോയ് വര്‍ഗീസിന്. നെടുമ്പാശേരി വിമാനതാവളത്തിലെ കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗം ഡെപ്യൂട്ടി കമ്മിഷണറാണ്. രാജ്യാന്തര കസ്റ്റംസ് ദിനവുമായി ബന്ധപ്പെട്ടാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ റോയ് വർഗീസിന്‍റെ നേതൃത്വത്തിൽ നൂറുകോടിയുടെ ലഹരിവസ്തുക്കളാണ് പിടികൂടിയത്. 196 കേസുകളിലായി 100 കോടി രൂപ വിലമതിക്കുന്ന 105 കിലോ സ്വർണവും പിടികൂടി. മുൻ രാജ്യാന്തര അത്‍ലറ്റായ റോയ് വർഗീസ് അത്‍ലറ്റ്സ് വെൽഫെയർ അസോസിയേഷൻ സ്ഥാപകാംഗവും പ്രസിഡന്‍റുമാണ്. കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യയും യൂറോപ്യൻ യൂണിയനും അമേരിക്കയും സംയുക്തമായി സംഘടിപ്പിച്ച രാജ്യാന്തര എൻഫോഴ്സ്മെന്‍റ് എക്സ്ചേഞ്ചില്‍ പങ്കെടുത്ത ഇന്ത്യൻ സംഘത്തിൽ റോയ് വർഗീസും അംഗമായിരുന്നു.