കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളം ചര്‍ച്ച ചെയ്ത രാഷ്ട്രീയ വിവാദങ്ങളില്‍ ഒന്നായിരുന്നു ആഗോള അയ്യപ്പസംഗമം. ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടെ ആഗോള അയ്യപ്പസംഗമം ഇന്ന് പമ്പയില്‍ നടന്നു. പ്രതിപക്ഷവും ബിജെപിയും ആരോപിക്കുന്നത് പോലെ ശബരിമല വിരോധിയായ മുഖ്യമന്ത്രിയെ അല്ല അവിടെ കണ്ടത്. ശബരിമലയുടെ മഹത്വം വളരെ മനോഹരമായി വിശദീകരിക്കുന്ന പിണറായി വിജയയെയാണ്. ശബരിമല മതാതീതമായ ആരാധനാകേന്ദ്രമാണെന്നും പ്രസക്തി ലോകമെങ്ങും അറിയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അയ്യപ്പ സംഗമത്തിന് എതിരെ നിന്നത് കപട ഭക്തരെന്നും യഥാർത്ഥ ഭക്തസംഗമമാണ് നടന്നതെന്നും ഭഗവത്ഗീത ശ്ലോകങ്ങള്‍ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി പറഞ്ഞത്