യുവകലാപം കത്തുമോ, കെടുത്തുമോ?

സംസ്ഥാന കോണ്‍ഗ്രസിലെ പുതിയ ചുമതലകള്‍ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്ക് നേതാക്കള്‍ ഡല്‍ഹിയിലെത്തി. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം.ഹസന്‍ എന്നിവര്‍ ഇന്നും നാളെയുമായി കേന്ദ്രനേതാക്കളുമായി നടത്തുന്ന ചര്‍ച്ചകള്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും ഭാവിക്ക് നിര്‍ണായകമാണ്.

ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് പി.ജെ.കുര്യനെ വീണ്ടും പരിഗണിക്കുന്നതിനോട് യുവനേതാക്കളില്‍ നിന്ന് ഉയര്‍ന്നുവന്ന പ്രതിഷേധം രാഹുല്‍ ഗാന്ധിയെ സ്പര്‍ശിച്ചുവോ എന്നും അറിയാനുണ്ട്. 9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന ചോദ്യം ഇതാണ്– കേരളത്തിലെ യാഥാര്‍ഥ്യം കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ദുര്‍ബലമാണ് എന്നതാണ്. ഇത് കണക്കിലെടുത്തുള്ള തീരുമാനം എടുക്കുമോ രാഹുല്‍ ഗാന്ധി?