പ്രതിഷേധത്തിന്റെ നിറംമാറ്റുന്നത് എന്തിന് ?

9manicharcha-07-06-t
SHARE

ആലുവ എടത്തലയില്‍ യുവാവിനെ പൊലീസ് മര്‍ദിച്ചവശനാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ചവരില്‍ തീവ്രവാദ സ്വഭാവമുള്ളവരുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പ്രതിപക്ഷത്തുള്ള ചിലര്‍ ഇവരെ സഹായിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം ക്ഷണിച്ചുവരുത്തി ഈ പരാമര്‍ശങ്ങള്‍. കളമശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതി ഇസ്മയില്‍ പ്രതിഷേധിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നതാണ് പിണറായിയുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനം. പൊലീസിന്റെ ഭാഗത്തുനിന്ന് കടുത്ത നടപടിവീഴ്ചയുണ്ടായ സംഭവത്തില്‍ ആര്‍ക്കാണ് പ്രതിഷേധമില്ലാത്തത്? പ്രത്യേകിച്ച് മര്‍ദനമേറ്റ ഉസ്മാന്‍ ഇസ്മയിലിന്റെ അടുത്ത ബന്ധുകൂടിയാകുമ്പോള്‍. 9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന ചോദ്യം ഇതാണ്– നാടാകെ യോജിച്ച ആ പ്രതിഷേധത്തിന് എന്തുനിറം നല്‍കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്?

MORE IN 9MANI CHARCHA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.