സിപിഎം ആക്രമിച്ച വീട്ടിൽ കോടിയേരി: നല്ലതിന് തുടർച്ചകൾ വേണം നമുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഒപ്പം നില്‍ക്കുന്ന വൃദ്ധന്‍ കണ്ണൂരില്‍ അക്രമത്തിന് ഇരയായ രാഷ്ട്രീയ വൈരാഗ്യത്തിന് ഇരയായ ഒരാളല്ല. മറിച്ച് സിപിഎം പ്രവര്‍ത്തകരുടെ അക്രമത്തില്‍ വീട് തകര്‍ന്ന ഹിന്ദുഐക്യവേദി പ്രവര്‍ത്തകനാണ്. നഷ്ടക്കണക്കുകള്‍ മാത്രം പറഞ്ഞ് പ്രതിരോധത്തിന്റെ രാഷ്ട്രീയം സിപിഎമ്മും ബിജെപിയും ആവര്‍ത്തിക്കുന്നതിനിടെയാണ് ഈ നല്ല കാഴ്ച. പക്ഷെ തുടര്‍ച്ചകള്‍ വേണം നമുക്ക്.