സ്ത്രീപീഡനവിരുദ്ധ നിയമത്തിൽ ദുരുപയോഗമോ ?

സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. തിരുവനന്തപുരം സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി കല്‍പിച്ച തീര്‍പ്പ് ഇക്കാര്യം സ്ഥിരീകരിക്കുന്നു. വിവിധ പുരുഷന്‍മാെര പങ്കാളികളായി സ്വീകരിച്ചിട്ടുള്ള സ്ത്രീ ഒരാള്‍ക്കെതിരേ  വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന ആരോപണവുമായി രംഗത്തുവന്നത് വ്യാജപരാതിയാണെന്ന് ഹൈക്കോടതി കണ്ടെത്തി. വ്യാജപരാതി നല്‍കിയ സ്ത്രീക്കെതിരേ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഇങ്ങനെ തെളിയാത്ത വ്യാജപരാതികള്‍ വ്യാപകമാണോ? വ്യാജപരാതികള്‍ പക്ഷേ യഥാര്‍ഥപരാതികളുടെ ഗൗരവം കുറയ്ക്കുന്നുണ്ടോ? സ്ത്രീപീഡനവിരുദ്ധ നിയമം നീതിനിര്‍വഹണത്തിന്റെ പേരിലാണോ ദുരുപയോഗത്തിന്റെ പേരിലാണോ അറിയപ്പെടേണ്ടത്?

ഈ വിഷയത്തില്‍ 9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– രാജ്യത്ത് സ്ത്രീപീഡനക്കേസുകള്‍ വര്‍ഷംതോറും വര്‍ധിച്ചുവരുന്നതിന് കണക്കുണ്ട്. അതിന് കര്‍ശന ശിക്ഷ ഉറപ്പുവരുത്തുന്ന നിയമം സ്ത്രീക്ക് അനുകൂലമായിത്തന്നെ നിലനില്‍ക്കണം. ദുരുപയോഗം അപവാദമാണ്. അത് കണിശമായും കണ്ടെത്തപ്പെടുകയും തിരുത്തപ്പെടുകയും വേണം.