ബലാൽസംഗക്കൊലയെ ബിജെപി ന്യായീകരിക്കുന്നുവോ ?

ബി.ജെ.പി രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ജനകീയമുഖമാണ്. കഠ്്വയിലെ ബക്കര്‍വാള്‍ എന്ന മുസ്ലിം നാടോടി സമുദായത്തെ തുരത്തിയോടിക്കാന്‍ ഹിന്ദു സവര്‍ണര്‍ ഒരു കുരുന്നിനുമേല്‍ നടത്തിയ നിഷ്ഠുരമായ ബലാല്‍സംഗക്കൊലയെ ന്യായീകരിക്കാന്‍ അവര്‍ മുതിരുന്നത് നാം എങ്ങനെ നോക്കിനില്‍ക്കും? പ്രതികളെ പിന്തുണച്ചതിന്റെ പേരില്‍ സ്ഥാനമൊഴിയേണ്ടിവന്ന മന്ത്രിമാരില്‍ ഒരാളെ ബി.ജെ.പി അനുയായികള്‍ ഇന്ന് സാഘോഷം സ്വീകരിച്ച് ആനയിച്ചു. ഇപ്പോള്‍ നടക്കുന്ന അന്വേഷണം വെടിഞ്ഞ് കേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ഇയാള്‍ കഠ്്വയില്‍ 12 സ്ഥലങ്ങളില്‍ പ്രസംഗിച്ചു. ഇനി പറയൂ, ഇയാളിലൂടെ സംസാരിക്കുന്നത് ബി.ജെ.പിയാണോ അല്ലയോ? ആണെങ്കില്‍, ഇതുവരെ ഈ വിഷയത്തില്‍  നാക്കെടുത്ത് വ്യക്തമായി ഒന്നും പറയാത്ത പ്രധാനമന്ത്രിയുടെ കൂടി അഭിപ്രായം അതാണെന്ന് നാം അനുമാനിക്കണോ? 

9 മണി ചര്‍ച്ച ഈ വിഷയത്തില്‍ മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ് –  കഠ്്വ ബലാല്‍സംഗക്കൊലയിലെ പ്രതികള്‍ക്ക് ബി.െജ.പിയുടെ പിന്തുണ ഉണ്ടെന്ന സംശയം തള്ളിക്കളയാവുന്നതല്ല. ആരോപണത്തിന്റെ പേരില്‍ രാജിവച്ച മന്ത്രിക്കുവേണ്ടി സംഘടിപ്പിച്ച റോഡ് ഷോ ആ സംശയം ബലപ്പെടുത്തുന്നു. ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രധാനമന്ത്രിയുടെ മൗനമാകട്ടെ, പെണ്‍കുട്ടിയുടെ  പിഞ്ചുജീവനോടുള്ള ഭീമന്‍ വെല്ലുവിളിയും.