നാട്ടുകാരുടെ കർണപുടം തകർക്കുന്ന പൊലീസുകാർ സർവീസിൽ വേണോ?

പൊലീസ് അതിക്രമം എന്ന് പൊതുവേ പറയുന്ന വിശേഷണമൊന്നും ഈ പൊലീസിന് ഒന്നുമല്ല. ഒന്നുപറഞ്ഞ് രണ്ടാമത് അടിയിലേക്ക് കടക്കുന്നതരത്തില്‍ പ്രാകൃതമായിരിക്കുന്നു കാര്യങ്ങള്‍. വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണമോ അതിനു മുന്നും പിന്നും നടന്ന ചെറുതും വലുതുമായ സംഭവങ്ങളോ യാദൃശ്ചികമല്ലെന്ന് തെളിയിക്കുന്ന തുടര്‍ക്കഥകളാണ് വരുന്നത്. 

ചോദ്യം ഇതാണ്– പൊതുസ്ഥലത്ത് പുകവലിച്ചതിന്റെ പേരില്‍ മാത്രം രണ്ടു യുവാക്കളുടെ കര്‍ണപുടം തകര്‍ത്ത പൊലീസുകാര്‍ ഇനിയും സര്‍വീസില്‍ വേണോ?

നിലപാട്

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– ദയവുചെയ്ത് ഈ വാര്‍ത്തയുടെ പേരില്‍ അന്വേഷണം നടത്തി ആ പാലീസുകാരെ സസ്പെന്‍ഡ് െചയ്യരുത്. കാരണം, സസ്പെന്‍ഷന്‍ ഇവര്‍ക്ക് ശിക്ഷയല്ല, അനുഗ്രഹമാണ്. കുറച്ചുദിവസം പോയി വിശ്രമിച്ചുവരാനുള്ള അവസരം. ശിക്ഷിക്കുന്നെങ്കില്‍ ശരിക്കുള്ള ശിക്ഷ നല്‍കൂ. സേനയില്‍ ഇവരെപ്പോലുള്ളവര്‍ ഇല്ലാതാക്കുംവിധം