ഇങ്ങനെ അധഃപതിക്കാമോ സി.പി.എം ?

കോഴിക്കോട് കോ‍ടഞ്ചേരിയിലെ ജോല്‍സ്‍നയെ ഓര്‍ക്കുന്നില്ലേ? അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെ നാലുമാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടമായ യുവതി. ഇന്നിപ്പോള്‍ ജോല്‍സ്നയും കുടുംബവും പരാതിപ്പെടുന്നത് ആ സംഭവത്തിലെ പരാതിയുടെ പേരില്‍ ജീവിക്കാനാകുന്നില്ല എന്നാണ്. പ്രതികളെ ഭയന്ന് സ്വന്തം വീടുവിട്ടു. വാടകവീട് പോലും കിട്ടുന്നില്ല. ജാമ്യത്തിലുള്ള പ്രതികള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നു എന്നും ജോല്‍സ്നയും ഭര്‍ത്താവ് സിബിയും പറയുന്നു. സത്യമെങ്കില്‍ കേരളത്തിനാകെ അപമാനമാണ് ആ ചെയ്യുന്നവര്‍. അപ്പോള്‍ സത്യമെന്താണ്?

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– ഭീഷണിപ്പെടുത്തുന്നത്.... അത് വഴി ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നത് വ്യക്തികളോ, രാഷ്ട്രീയപ്രസ്ഥാനത്തിന്റെ പിന്തുണയുള്ളവരോ ആരുമാകട്ടെ, ഭീഷണി വാസ്തവമെങ്കില്‍ അത് ഗുരുതരമായ മനുഷ്യാവകാശലംഘനമാണ്. അപ്പോള്‍ ആക്ഷേപത്തിന്റെ നിജസ്ഥിതി തിരഞ്ഞേതീരൂ. അത് പുറത്തുവന്നേതീരൂ.