ആദര്‍ശവാദിക്ക് ചേര്‍ന്നതാണോ ഈ നുണപറച്ചില്‍?

ചീറിപ്പാഞ്ഞുവരുന്ന ബലറാമിന്റെ വാഹനത്തിന്റെ സൈഡ് മിററില്‍ പൊലീസുകാരന്റെ കൈതട്ടി അത് പൊട്ടിവീണു. കൈതട്ടിയതാണെന്ന് പൊലീസ് കൈതടവുന്നതില്‍ നിന്ന് വ്യക്തം. ഇതിനെയാണ് ബലറാം ആക്രമണമാക്കിയത്. ഒറ്റച്ചോദ്യമേ ചോദിക്കാനുള്ളൂ. ആദര്‍ശവാദിക്ക് ചേര്‍ന്നതാണോ ഈ നുണപറച്ചില്‍?

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– മറ്റാര്‍ക്കുമില്ലാത്ത ആദര്‍ശമുള്ള ആളാണ് താനെന്ന് ഭാവിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് വസ്തുത കൃത്യമായി മനസ്സിലാക്കുക എന്നതാണ്. വി.ടി.ബലറാം എം.എല്‍.എ അതില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടു. പ്രതിഷേധം അവസാനിപ്പിക്കാന്‍ കൂടി സഹായിക്കും വിധം എല്ലാ തെറ്റുകളും തിരുത്തുന്നതാണ് ബലറാമിനു നല്ലത്.