കയ്യാങ്കളി ശീലമാക്കുന്ന കൗൺസിലർമാർ !

നഗരസഭയില്‍ കയ്യാങ്കളി. ഇങ്ങനെയൊരു തലക്കെട്ട് കണ്ടാല്‍ ഓ, അത് സ്ഥിരമല്ലേ എന്നാണ് നാം ഇപ്പോള്‍ പറയുക. അത്രമേല്‍ സാധാരണമാണ് നഗരസഭകളില്‍ നടക്കുന്ന അടിപിടി. ഇന്നലെ നെയ്യാറ്റിന്‍കര നഗരസഭയിലും ഇന്ന് തൃക്കാക്കര നഗരസഭയിലും പൊരിഞ്ഞ അടിനടന്നു. അതീവ ലജ്ജാകരമാണ് ഈ അടിപിടികള്‍ എന്നേപറയാനുള്ളൂ. സംസ്കാരശൂന്യമായ മനസ്സുകളുടെ പേക്കൂത്ത്. ഉന്നത ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണം എന്ന വലിയ ഭാരമൊന്നും ചുമക്കണമെന്ന് പറയുന്നില്ല. പക്ഷേ സാമാന്യമര്യാദയോടെ പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്താന്‍ എന്താണ്  തദ്ദേശ സ്ഥാപനങ്ങളില്‍ തടസ്സം? നാണമാവില്ലേ ഇങ്ങനെ അടികൂടാന്‍?

ഈ വിഷയത്തില്‍ 9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്–നഗരസഭകളിലെ തമ്മിലടി പരിഹാസ്യമായ കാഴ്ചയാണ്. പുതുതലമുറ, രാഷ്ട്രീയത്തെത്തന്നെ വിലയിരുത്തുക ഈ അശ്ലീലക്കാഴ്ചകള്‍ വച്ചാകും. പ്രാദേശികഭരണ മാതൃകകളില്‍ ഗൗരവമായ അഴിച്ചുപണി കൂടിയേതീരൂ.