ഫറൂഖ് കോളെജ് അധ്യാപകൻ സമൂഹത്തോട് പറയുന്നതെന്ത്?

മുന്നിലിരിക്കുന്ന പെണ്‍കുട്ടികളെയാണ്, അവരുടെ ശരീരത്തെയാണ് കോഴിക്കോട് ഫാറൂഖ് കോളജ് അധ്യാപകന്‍ താരത്യമപ്പെടുത്തുന്നത് വത്തക്കയോട്, അതായത് തണ്ണിമത്തനോട്. നാട്ടുകാരെ മാറ് കാണിച്ചാണ് പെണ്‍കുട്ടികളുടെ നടത്തമെന്ന്. വിദ്യാര്‍ഥിസംഘടനകളൊക്കെ കോളജിന് മുന്നിലേക്ക് ഇന്ന് ഇരച്ചെത്തി. മാറ് തുറക്കല്‍ സമരമെന്ന പേരില്‍ ഒരു കാംപെയിന്‍ സമൂഹ മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയാകുന്നതുവരെയെത്തി കാര്യങ്ങള്‍. എന്താണ് അധ്യാപകന്‍ ഈ സമൂഹത്തോട് പറയാന്‍ ശ്രമിക്കുന്നത്?

നിലപാട്

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– ആ മനുഷ്യനെ എങ്ങനെയാണ് അധ്യാപകനെന്ന് വിളിക്കുക? അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ നാട്ടുകാരെ കാണിക്കാന്‍ പെണ്‍കുട്ടികള്‍ തുറന്നിട്ട ഇടത്തേക്ക് എത്രവട്ടം നോക്കിയാണ് അദ്ദേഹം ഈ സദാചാര പാഠം പഠിപ്പിച്ചിട്ടുണ്ടാവുക? ആത്മാഭിമാനത്തോടെ.. അരക്ഷിതബോധമില്ലാതെ ഇയാള്‍ക്കുമുന്നില്‍ എത്ര പെണ്‍കുട്ടികള്‍ക്ക് ക്ലാസ് മുറിയില്‍ ഇരിക്കാനാകും?