എസ്എഫ്ഐയ്ക്ക് അസഹിഷ്ണുത എന്തിന്?

കോഴിക്കോട് ലോ കോളജിലെ  അധ്യാപികയ്ക്കെതിരെ പരാതിയുമായി എസ്.എഫ്.ഐ. മീഡിയ സെന്‍സര്‍ഷിപ്പ് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍  മുഖ്യമന്ത്രിയെ അപമാനിച്ചെന്നാരോപിച്ച് ലോ കോളജ് അധ്യാപിക ഡോ.എ.കെ.മറിയാമ്മയ്ക്കെതിരെയാണ്  എസ്.എഫ്.ഐ പരാതി നല്‍കിയത്. വിദ്യാഭ്യാസമന്ത്രിക്കും ചീഫ് സെക്രട്ടറിക്കുമാണ് പരാതി.  പ്രതികരിക്കാനില്ലെന്നാണ് അധ്യാപികയുടെ നിലപാട്. 

നിലപാട്

ഈ വിഷയത്തില്‍ 9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– എസ്.എഫ്.ഐയുടെ അസഹിഷ്ണുതയ്ക്ക് ഈ പരാതിയില്‍ പരം മറ്റൊരു തെളിവ് വേണ്ട. ക്യാംപസുകള്‍ രാഷ്ട്രീയ സംവാദത്തിന്റെ ഇടങ്ങളാകണമെന്ന് ആദര്‍ശം പറഞ്ഞ് നാവെടുത്താല്‍ ഉടന്‍ ചെയ്യുന്നത് അതിന് വഴിതുറക്കുന്ന അഭിപ്രായ പ്രകടനങ്ങള്‍ക്ക് എതിരേ പരാതി കൊടുക്കലാണോ? സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന മുദ്രാവാക്യത്തോട് ബഹുമാനമുണ്ടെങ്കില്‍ എസ്.എഫ്.ഐ ലോ കോളജ് യൂണിയന്‍ ഈ പരാതി പിന്‍വലിക്കണം.